ഞാന്‍ ഒരു ബിസിനസില്‍ രണ്ട് ലക്ഷം നിക്ഷേപിച്ചു. വര്‍ഷാവസാനം നടത്തിപ്പുകാരന്‍ സകാതിന്‍റെ വിഹിതം കണക്കാക്കി ഓരോ ഷെയര്‍ഹോള്‍ഡറുടെയും കൈയ്യില്‍ വിഹിതം ഏല്‍പിച്ചു. ഞാന്‍ അത് കൊടുത്താല്‍ മതിയോ, അതോ ഓരോ മാസവും ലഭിച്ച ലാഭത്തിനും സകാത് നല്‍കേണ്ടതുണ്ടോ?

ചോദ്യകർത്താവ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മേല്‍പറഞ്ഞ രൂപത്തില്‍, നടത്തിപ്പുകാരന്‍ കൃത്യമായി കണക്കെടുത്താണ് സകാത് വിഹിതം ഏല്‍പിച്ചതെങ്കില്‍ അതുതന്നെ മതി. നടത്തിപ്പുകാരന്‍ പങ്കാളികളെ അറിയിച്ചോ അറിയിക്കാതെയോ നേരിട്ട് സകാത് വിതരണം ചെയ്താലും സകാത് സാധുവാകുന്നതാണ്. പ്രതിമാസം ലഭിച്ച ലാഭം ചെലവാക്കാതെ കൈയ്യില്‍ വെച്ചിട്ടുണ്ടെങ്കില്‍, അത് കണക്കെത്തി വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ അതിന്‍റെ സകാത് സാധാരണ കാശ് പോലെ വേറെത്തന്നെ നല്‍കേണ്ടതാണ്. ചെലവായിപ്പോയിട്ടുണ്ടെങ്കില്‍ അതിന് സകാത് ബാധകവുമല്ല. ലാഭത്തിന്‍റെ സകാത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter