ഫണ്ടിലെ സകാത്തിന്‍റെ നിസാബ് കണക്കാക്കുന്നത് മുഴുവന്‍ മെമ്പര്‍മാരുടെയും കാശ് നോക്കിയാണോ അതോ ഓരോ വ്യക്തിയുടേതും കണക്ക് നോക്കിയാണോ?

ചോദ്യകർത്താവ്

അബ്ദുറഹ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒന്നിലധികം പേര്‍ ചേര്‍ന്ന് നടത്തുന്ന കച്ചവടത്തിലും കൂറായ സ്വത്തിലുമെല്ലാം ആകെയുള്ളത് കണക്കെത്തിയാല്‍ തന്നെ സകാത് നിര്‍ബന്ധമാകുമെന്നാണ് ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ പറയുന്നത്. അവ സൂക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും മറ്റും ആവശ്യമായ ചെലവുകളെല്ലാം ഒന്നായിരിക്കുമെന്നതാണ് അതിന് പറയുന്ന പ്രധാന കാരണം. അത് കൊണ്ട് തന്നെ, കണക്കുകളും മറ്റു ബന്ധപ്പെട്ട റെക്കോര്‍ഡുകളുമെല്ലാം ഒന്നാണെന്നതിനാല്‍ ഫണ്ടിലെ കാശും ഒന്നായി പരിഗണിക്കേണ്ടതാണ് എന്നാണ് മനസ്സിലാകുന്നത്. അഥവാ, ആകെയുള്ളത് കണക്കെത്തിയാല്‍ തന്നെ സകാത് നല്‍കേണ്ടതാണ് എന്നര്‍ത്ഥം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter