മുന്‍കൈയ്യിന്‍റെ പള്ള കൊണ്ട് മനുഷ്യന്‍റെ ഗുഹ്യ സ്ഥാനം തൊട്ടാല്‍ വുളു മുറിയുമല്ലോ. പിന്‍ദ്വാരം തൊട്ടാലും വുളു മുറിയുമോ?മുറിയുമെങ്കില്‍ ഏത് ഭാഗം വരെ?

ചോദ്യകർത്താവ്

അബ്ദുന്നാസ്വിര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. മുന്‍കൈയ്യിന്‍റെ പള്ള കൊണ്ട് മനുഷ്യന്‍റെ ഗുഹ്യസ്ഥാനം സ്പര്‍ശിക്കുന്നതിലൂടെ വുളു മുറിയുന്നതാണ്. ഗുഹ്യസ്ഥാനം എന്നതില്‍ മുന്‍ദ്വാരവും പിന്‍ദ്വാരവും ഉള്‍പ്പെടുന്നതാണ്. സ്പര്‍ശനം കൊണ്ട് വുളു മുറിയുന്നതില്‍ പിന്‍ദ്വാരത്തിന്‍റെ പരിധി പറയുന്നത്, അടയുന്ന സമയത്ത് പരസ്പരം കൂടുന്ന അതിന്‍റെ രണ്ട് ഭാഗങ്ങള്‍ വരെ എന്നതാണ്. മതപരമായ അറിവുകള്‍ കൂടുതല്‍ നേടാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter