സ്ത്രീകള്‍ ഫര്‍ള് കുളിക്കേണ്ട രീതി വ്യത്യസ്തമാണോ? മൂന്നുവട്ടം കുളിക്കണം അല്ലെങ്കില്‍ മൂന്നു വട്ടം അവയവങ്ങള്‍ കഴുകണം എങ്കിലേ നിര്‍ബന്ധകുളി സ്വഹീഹാകുകയുള്ളൂ എന്നു കേട്ടു. അത് ശരിയാണോ?

ചോദ്യകർത്താവ്

മുസമ്മില്‍ മാട്ടൂല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിര്‍ബന്ധമായ കുളി നിര്‍വ്വഹിക്കുന്നു എന്നോ നിസ്കാരത്തെ ഹലാലാക്കാന്‍ കുളിക്കുന്നു എന്നോ നിയ്യത് ചെയ്ത് ശരീരത്തില്‍ മുഴുവനും വെള്ളമാക്കലാണ് നിര്‍ബന്ധമായ കുളിയുടെ ഏറ്റവും ചുരുങ്ങിയ രൂപം. ഇത് പുരുഷനും സ്ത്രീക്കും ഇതുതന്നെയാണ്. മൂന്ന് പ്രാവശ്യം ആക്കല്‍ സുന്നതാണ് എന്ന് മാത്രം. നിര്‍ബന്ധമായ കുളിയുടെ വിശദമായ രൂപം മുമ്പ് നാം പ്രതിപാദിച്ചിട്ടുണ്ട്. അത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter