സ്വര്‍ണത്തിന്‍റെ സക്കാത്ത് എത്ര തികഞ്ഞലാണ് കൊടുക്കേണ്ടത് ? സ്വര്‍ണത്തിന്‍റെ സക്കാത് സ്വര്‍ണമായി തന്നെ കൊടുക്കണോ അതോ പണമായി കൊടുത്താല്‍ സാധുവാകുമോ ? ആര്‍ക്കൊക്കെ നല്‍കാം ? സകാത്ത് നല്‍കാന്‍ വൈകിയാല്‍ വല്ല പിഴയുമുണ്ടോ ?

ചോദ്യകർത്താവ്

മുഹമ്മദ് സാദിഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. 85 ഗ്രാം ശുദ്ധ സ്വര്‍ണ്ണം ഒരു വര്‍ഷമായി കൈയ്യിലുണ്ടെങ്കില്‍ സകാത് നിര്‍ബന്ധമാവുന്നതാണ്. അനുവദനീയമായ ആഭരണം ഇതില്‍നിന്ന് പുറത്താണ്. സ്വര്‍ണ്ണത്തിന്‍റെ സകാത് സ്വര്‍ണ്ണമായി തന്നെ കൊടുക്കണമെന്നാണ് ശാഫീ മദ്ഹബിലെ അഭിപ്രായം. സാധാരണ സകാതിന്‍റെ അവകാശികള്‍ക്ക് തന്നെയാണ് ഇതും നല്‍കേണ്ടത്. കൊടുക്കാനുള്ള സ്വത്തും വാങ്ങാനുള്ള അവകാശികളും ലഭ്യമായിട്ടും സകാത് നല്‍കാന്‍ വൈകിക്കുന്നത് ഹറാം ആണ്. അതിന് ശിക്ഷയുണ്ടാവുമെന്നല്ലാതെ, പിഴ വരുന്നതല്ല. സകാതുമായി ബന്ധപ്പെട്ട മേല്‍പറഞ്ഞവയും അല്ലാത്തതുമായ കാര്യങ്ങളെല്ലാം കര്‍മ്മശാസ്ത്രം എന്ന വിഭാഗത്തിലെ സകാത് എന്ന ഭാഗത്തും ചോദിക്കാം എന്നതിലെ സകാത് എന്ന വിഭാഗത്തിലും വളരെ വിശദമായി പ്രസ്താവിച്ചിട്ടുണ്ട്. ഏറ്റവും അറിയുന്നവന്‍ അല്ലാഹുവത്രെ.

ASK YOUR QUESTION

Voting Poll

Get Newsletter