മനിയ്യ് വസ്ത്രത്തില്‍ ആയാല്‍ അത് ഉണങ്ങിയാൽ ആ വസ്ത്രം ഉപയോഗിച്ച് നിസ്ക്കരിക്കാമോ ?

ചോദ്യകർത്താവ്

യഹ്സാദ് കല്ലറക്കല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മനുഷ്യന്‍റെ ഇന്ദ്രിയം നജസ് അല്ലെന്നതാണ് കര്‍മ്മശാസ്ത്ര വീക്ഷണം. അത് വസ്ത്രത്തില്‍ ആയാല്‍ ആ വസ്ത്രം ഉടുത്ത് നിസ്കരിക്കാവുന്നതാണ്. വികാരവിക്ഷോഭത്തിന്‍റെ ഭാഗമായി സ്രവിക്കുന്ന മറ്റു ദ്രവങ്ങള്‍ നജസ് ആണെന്നും അത് മനിയ്യുമായി കൂടിക്കലര്‍ന്നിട്ടുണ്ടെങ്കില്‍ അതും നജസായിത്തീരുമെന്നും മുമ്പ് നാം വിശദമാക്കിയതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. ഖുര്‍ആനിനെ കൂടുതല്‍ അടുത്തറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter