തിന്നുമ്പോള്‍ സലാം ചൊല്ലിയാല്‍ മടക്കേണ്ടതുണ്ടോ?

ചോദ്യകർത്താവ്

മുഹമ്മദ് ഫായിസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, ഉരുള വായയില്‍ ഉള്ള സമയത്താണ് സലാം ചൊല്ലിയതെങ്കില്‍ സലാം മടക്കേണ്ടതില്ല. ഭക്ഷണം കഴിക്കാന്‍ ഇരിക്കുകയാണെങ്കിലും വായില്‍ ഭക്ഷണം ഇല്ലെങ്കില്‍ മടക്കല്‍ നിര്‍ബന്ധമാണ്. അദ്കാറില്‍ ഇമാം നവവീ ഇക്കാര്യം വ്യക്തമാക്കിയതായി കാണാം. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter