പലചരക്കു കടയിലെ സകാത്ത് എങ്ങനെയാണ്‌ കണക്കാക്കേണ്ടത്? വിശദീകരിക്കാമോ?

ചോദ്യകർത്താവ്

ശജീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കച്ചവടത്തിലെ സകാത് മുമ്പ് പലപ്പോഴായി വിശദീകരിച്ചതാണ്. ഏത് കച്ചവടവും, അത് തുടങ്ങി ഹിജ്റ കലണ്ടര്‍ പ്രകാരം ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍, അതില്‍ വില്‍പനക്കായുള്ള മുഴുവന്‍ സാധനങ്ങളുടെയും കണക്കെടുക്കുക. അതോടൊപ്പം വിറ്റ വകയില്‍ കിട്ടാനുള്ള കടവും കൂട്ടുക. എല്ലാം ചേര്‍ത്ത് സകാത് നിര്‍ബന്ധമാവാനുള്ള തുക (595 ഗ്രാം വള്ളിയുടെ മൂല്യം) ഉണ്ടെങ്കില്‍ അതിന്‍റെ രണ്ടര ശതമാനം സകാത് ആയി നല്‍കേണ്ടതാണ്. എല്ലാ കച്ചവടത്തിലും ഇത് തന്നെയാണ് മാനദണ്ഡം. കച്ചവടത്തിലെ സകാത് എന്ന ലേഖനത്തില്‍ ഇത് വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. സുദൃഢമായ വിശ്വാസം നല്‍കി നാഥന്‍ അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter