ചികിൽസക്കായി അനേസ്തേഷ്യ നല്‍കി ബോധം കെടുത്തിയാലുള്ള നോമ്പും നിസ്കാരവും ഖളാഅ് വീട്ടേണ്ടതുണ്ടോ? അമുസ്‌ലിം ഡോക്ടര്‍മാരുടെ ചികില്‍സ തേടാമോ? അനസ്തേഷ്യ വഴി ചികിൽസിക്കാൻ മുസ്‌ലിം ഡോക്ടറുടെ നിർദേശം നിർബന്ധം ഉണ്ടോ?

ചോദ്യകർത്താവ്

മുബാറക്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചികിത്സക്കായി ബോധം കെടുത്തിയാല്‍ ആ സമയത്തുള്ള നിസ്കാരങ്ങളോ നോമ്പോ ഖളാഅ് വീട്ടേണ്ടതില്ല. ചികിത്സക്ക് ബോധം കെടുക്കാന്‍ നിപുണനായ വിശ്വാസ യോഗ്യനായ ഒരു ഡോക്ടറുടെ നിര്‍ദ്ദേശം വേണമെന്ന് മാത്രം. അദ്ദേഹം മുസ്‌ലിം ആയിരിക്കണം എന്ന് നിബന്ധനയില്ല. വിശ്വസ്തനായ അമുസ്‌ലിം ഡോക്ടറെയും ചികില്‍സക്കായി സമീപിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter