അന്യ സ്ത്രീ പുരുഷന്മാര തമ്മിൽ നെറ്റ് വര്‍കുകളിലൂടെ ചാറ്റിങ് അനുവദനീയമാണോ?

ചോദ്യകർത്താവ്

ആയിശ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചാറ്റിംഗ് എന്നത് ഒരു മാധ്യമമാണെന്ന് പറയാം. അത് ഇന്ന് ഏറെ വ്യാപകവുമാണ്. പലരും അതിലൂടെ ചതിക്കുഴികളില്‍ വീഴുന്നതും ഇന്ന് നിത്യസംഭവമായി മാറിയിരിക്കയാണല്ലോ. അത് എങ്ങനെ, എന്തിന് വേണ്ടി ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് അതിന്‍റെ വിധി ബാധകമാവുക. അന്യസ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള ഭൂരിഭാഗ ചാറ്റിംഗും ചീത്ത ഉദ്ധേശ്യങ്ങളില്‍നിന്നുണ്ടാവുന്നതോ ചീത്ത വിചാരങ്ങളിലേക്കോ ചിന്തകളിലേക്കോ വക്താക്കളെ കൊണ്ടുപോകുന്നതോ ആയതിനാല്‍ അത്തരം ചാറ്റിംഗുകളെല്ലാം നിഷിദ്ധം തന്നെ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter