വുദു ചെയ്തു കഴിഞ്ഞ് ആ വുദുവോട് കൂടി സോക്ക്സ് ധരിച്ചു കഴിഞ്ഞതിനു ശേഷം വുദു മുറിയുകയും അതിനു ശേഷം വീണ്ടും വുദു ചെയ്യുമ്പോൾ കാലു കഴുകുന്നതിന്‌ പകരം ആ സോക്ക്സിന്‍റെ പുറത്തു തടവുകയും ചെയ്താൽ അത് ശരിയാകുമോ?

ചോദ്യകർത്താവ്

സൈദ് മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സോക്സ് തടവുന്നതിന്‍റെ വിധി മുമ്പ് നാം വിശദമാക്കിയതാണ്. അത് ഇവിടെ വായിക്കാം. ഖുഫ് തടവുക എന്നതാണ് അനുവദനീയമായിട്ടുള്ളത്. ഖുഫ് തടവല്‍ അനുവദനീയമാവാനുള്ള നിബന്ധനയാണ്, അത് ധരിക്കുന്ന സമയത്ത് ശുദ്ധിയുണ്ടായിരിക്കുക എന്നത്. അഥവാ, പൂര്‍ണ്ണമായ രൂപത്തില്‍ വുളു ചെയ്ത ശേഷം നിബന്ധനകളെല്ലാം ഒത്ത ഖുഫ് ധരിച്ച് ശേഷം വുളു മുറിഞ്ഞാല്‍, വുളു എടുക്കുന്ന സമയത്ത് അതിന്‍റെ മേലിലൂടെ തടവിയാല്‍ മതി എന്നതാണ് നിയമം. ഇതൊന്നും തന്നെ ഇന്ന് നാം സാധാരണയായി ഉപയോഗിക്കുന്ന സോക്സുകള്‍ക്ക് ബാധകമല്ലെന്ന് മുമ്പ് പറഞ്ഞതില്‍നിന്ന് മനസ്സിലാക്കാം. വിധി വിലക്കുകള്‍ യഥാവിധി പാലിക്കാന്‍ നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter