വിവാഹ ബന്ധം അനുവദനീയമായ സ്ത്രീ പുരുഷന്മാര്‍ തമ്മിൽ സലാം പറയുന്നത് അനുവദനീയമാണോ?

ചോദ്യകർത്താവ്

അബൂബക്ര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിവാഹബന്ധം അനുവദനീയമായവരെയാണ് നാം അന്യസ്ത്രീപുരുഷന്മാര്‍ എന്ന് പറയുന്നത്. അവര്‍ തമ്മില്‍ സലാം പറയുന്നതും മടക്കുന്നതും നിഷിദ്ധമാണെന്നതാണ് പ്രബലാഭിപ്രായം. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാവുന്നതാണ്. അതേസമയം, ഇവ്വിഷയകമായി ചര്ച്ച ചെയ്യുന്നിടത്ത്, ഒരു സ്ത്രീയും പുരുഷനും മാത്രമാവുന്നിടത്താണ് ഈ നിയമം എന്ന് പണ്ഡിതര് പറയുന്നുണ്ട്. അഥവാ, ഒരു കൂട്ടം സ്ത്രീകളോ പുരുഷന്മാരോ ഉണ്ടെങ്കിലോ സ്ത്രീ തന്റെ മഹ്റം ആയ ആരുടെയെങ്കിലും കൂടെ ആണെങ്കിലോ സലാം പറയാവുന്നതാണ് എന്നര്ത്ഥം.   കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter