മദിയ്യ് പുറപ്പെട്ടാൽ കഴുകൽ കൊണ്ട് ശുദ്ധമാകുമോ? കുളിക്കേണ്ടതുണ്ടോ? ഇനി മദിയ്യ് പുറപ്പെട്ടോ ഇല്ലയോ എന്ന് സംശയം ഉണ്ടായാൽ എന്താണ് ചെയ്യേണ്ടത്?

ചോദ്യകർത്താവ്

അസ്ഗര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മദിയ് നജസാണ്, അത് പുറപ്പെടുന്നതിലൂടെ കുളി നിര്‍ബന്ധമില്ല, വുളു മുറിയുന്നതും അത് ആയ ഭാഗം കഴുകേണ്ടതുമാണ്. മദിയ് ആയ വസ്ത്രം ഉടുത്ത് നിസ്കരിച്ചാല്‍ നിസ്കാരം ശരിയാവുകയില്ല. മനിയ്യ്, മദിയ്, വദിയ് എന്നിവ തമ്മിലുള്ള വ്യത്യാസവും തിരിച്ചറിയാനുള്ള അടയാളങ്ങളും മനസ്സിലാക്കാനും അവയെ സംബന്ധിക്കുന്ന വിശദമായ മറ്റു വിധികള്‍ മനസ്സിലാക്കാനും ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter