കംപ്യൂട്ടര്‍ നോക്കി ഖുര്‍ആന്‍ ഓതാന്‍ വുളു നിര്‍ബന്ധം ഉണ്ടോ?

ചോദ്യകർത്താവ്

അബ്ദുറസാഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖുര്‍ആന്‍ ഓതാന്‍ വുദൂ നിര്‍ബന്ധമില്ല, മുസ്ഹഫ് തൊടാനാണ് വുദൂ ആവശ്യമുള്ളത്. മുസ്ഹഫിന്റെ രൂപങ്ങള്‍ കാലോചിതം വ്യത്യാസപ്പെട്ടതായി നമുക്ക് കാണാം. ഇക്കാലത്തെ ഡിജിറ്റല്‍ സ്ക്രീനുകളെയും അതുപോലെ കാണണമെന്നാണ് ആധുനിക കര്‍മശാസ്ത്ര കാഴ്ചപ്പാട്. അഥവാ, മൊബൈല്‍, കംപ്യൂട്ടര്‍ എന്നിവയില്‍ നോക്കി ഖുര്‍ആന്‍ ഓതാന്‍ പ്രത്യേക വുളൂഅ് എടുക്കണമെന്നില്ല. പക്ഷെ, സുന്നത്താകുന്നതാണ്. അതു തൊടാനും ചുമക്കാനും വുളൂഅ് നിര്‍ബന്ധമാണ് താനും. ഇവ്വിഷയകമായി മുമ്പ് നാം വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter