കറുത്ത തൊപ്പി അല്ലെങ്കിൽ വസ്ത്രം, ചെരുപ്പ് എന്നിവ ധരിക്കുന്നതിനു വല്ല പ്രശ്നവും ഉണ്ടോ?

ചോദ്യകർത്താവ്

സൈഫു ഇ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ കറുത്ത ചെരുപ്പ് ധരിക്കല്‍ ഗുണകരമല്ലെന്ന് പറയാറുണ്ട്. സ്വലാഹുദ്ദീന്‍ എന്ന കിതാബില്‍ ഇത്തരം പല കാര്യങ്ങളെക്കുറിച്ചും ഇങ്ങനെ പറഞ്ഞതായി കാണാം. എന്ത് അടിസ്ഥാനത്തിലാണ് അതെന്ന് എവിടെയും വ്യക്തമാക്കപ്പെട്ടതായി കാണുന്നില്ല. എന്നാല്‍ കറുത്ത തൊപ്പിയും വസ്ത്രവുമൊക്കെ ധരിക്കാവുന്നതാണ്. റസൂല്‍ (സ) ഫത്ഹ് മക്കയുടെ ദിവസം കറുത്ത തലപ്പാവ് ധരിച്ച്കൊണ്ട് വന്നതായി ജാബിര്‍ (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter