സ്ത്രീകള്‍ തലമുടി മുറിക്കുന്നതിന്‍റെ വിധി എന്ത്?

ചോദ്യകർത്താവ്

മുഹമ്മദ്‌ ഷാഫി പാക്കത്ത് ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പുരുഷന്മാരോട് സാമ്യമാവുക തുടങ്ങിയ നിഷിദ്ധമായ ഉദ്ദേശ്യങ്ങളൊന്നുമില്ലെങ്കില്‍ മുടി മുറിക്കല്‍ സ്ത്രീകള്‍ക്ക് അനുവദനീയമാണെന്നാണ് ഭൂരിഭാഗപണ്ഡിതരും അഭിപ്രായപ്പെടുന്നത്. പ്രവാചകരുടെ ഭാര്യമാര്‍ കൂടുതലുണ്ടായിരുന്ന മുടി മുറിക്കാറുണ്ടായിരുന്നുവെന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്ത ഹദീസില്‍ കാണാം. ചെലവ് ചുരുക്കുന്നതിന്‍റെ ഭാഗമായായിരുന്നു അവര്‍ അങ്ങനെ ചെയ്തിരുന്നതെന്ന് ഹദീസ് വ്യാഖ്യാനങ്ങളില്‍ കാണാം. എന്നാല്‍ പ്രത്യേക ആവശ്യങ്ങളില്ലെങ്കില്‍ മുടി മുറിക്കുന്നത് സ്ത്രീകള്‍ക്ക് കറാഹതാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതരുമുണ്ട്. മുടി പൂര്‍ണ്ണമായും വടിച്ച് കളയല്‍, ന്യായമായ കാരണങ്ങളില്ലെങ്കില്‍ സ്ത്രീക്ക് കറാഹതാണെന്നതാണ് ഭൂരിഭാഗപണ്ഡിതരുടെയും അഭിപ്രായം. നിഷിദ്ധമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. തലയില്‍ പേന്‍ വര്‍ദ്ദിക്കുക, മുറിവുകളുണ്ടാവുക തുടങ്ങിയ ന്യായങ്ങളുണ്ടാവുകയും അതിന് മുടി നീക്കല്‍ ആവശ്യമായി വരികയും ചെയ്താല്‍ അനുവദനീയമാണ് താനും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter