മുണ്ട് ഉടുത്ത് നീസ്കരിക്കുമ്പോൾ സുജൂദിൽ കാലിനു ഇടയിലൂടെ ഔറത് (കാൽ മുട്ടിന്റെ ഭാഗം) വെളിവായാൽ നിസ്കാരത്തിന്‍റെ വിധി എന്താണ്?

ചോദ്യകർത്താവ്

സൈഫുദ്ദീന്‍ ഏറോത്ത്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുകള്‍ഭാഗത്ത് നിന്നും പാര്‍ശ്വങ്ങളില്‍നിന്നും മറക്കലാണ് നിര്‍ബന്ധം. താഴ്ഭാഗത്ത് നിന്ന് മറക്കല്‍ നിര്‍ബന്ധമില്ല. അത് കൊണ്ട് തന്നെ ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട രൂപത്തില്‍ വെളിവാകുന്നത് നിസ്കാരത്തെ ബാധിക്കുകയില്ല. ഇവ്വിഷയകമായി മുമ്പ് നാം വളരെ വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാവുന്നതാണ്. ഈമാനോടെ മരിച്ച്, സുഖകരമായ ഖബ്റ് ജീവിതം നയിക്കുന്ന സൌഭാഗ്യവാന്മാരില്‍ നാഥന്‍ നമ്മെയും ഉള്‍പ്പെടുത്തട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter