ബക്കറ്റില്‍നിന്ന് ജനാബത്ത് കുളിക്കുമ്പോള്‍ ഉപയോഗിക്കുന്ന വെള്ളം ആ ബക്കറ്റിലേക്ക് തെറിച്ചാല്‍ അവശേഷിക്കുന്ന വെള്ളം ഉപയോഗിക്കാമോ?

ചോദ്യകർത്താവ്

നൌഫല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിര്‍ബന്ധമായ കുളിയില്‍ ഉപയോഗിക്കപ്പെട്ട വെള്ളം മുസ്തഅ്മല്‍ ആണ്. അത് ഉപയോഗിച്ച് ശുദ്ധിയാക്കിയാല്‍ ശരിയാവുന്നതല്ല. എന്നാല്‍ അതില്‍നിന്ന് അല്‍പം ബക്കറ്റിലോ മറ്റോ ഉള്ള വെള്ളത്തിലേക്ക് തെറിച്ചാല്‍, വെള്ളം രണ്ട് ഖുല്ലതില്‍ താഴെയാണെങ്കില്‍ (ഏകദേശം 161 ലിറ്റര്‍ ) ബാക്കിയുള്ള വെള്ളത്തെ മുതഗയ്യിര്‍ (പകര്‍ച്ചയായത്) ആക്കുമോ ഇല്ലയോ എന്നത് തെറിച്ച വെള്ളത്തിന്‍റെ അളവിനനുസരിച്ചായിരിക്കും. പഴച്ചാറിന്‍റെ നിറം, ഉറുമാന്‍പഴ നീരിന്‍റെ വാസന തുടങ്ങി സാധാരണ മിതമായ വാസനയോ നിറമോ രുചിയോ ഉള്ള ഒരു വസ്തുവായിരുന്നു അത്രയും അളവ് അതിലേക്ക് തെറിച്ചതെങ്കില്‍, അത് പകര്‍ച്ചയാകുമോ എന്ന് സങ്കല്‍പിച്ചുനോക്കേണ്ടതും ആകുമെങ്കില്‍ ഈ വെള്ളവും മുതഗയ്യിര്‍ ആണെന്ന് മനസ്സിലാക്കേണ്ടതുമാണ്. പൊതുവെ വീണ വെള്ളത്തിന്‍റെ അളവ് മനസ്സിലാക്കാന്‍ പ്രയാസമാവുമെന്നതിനാല്‍, കുറഞ്ഞ വെള്ളത്തില്‍നിന്ന് നിര്‍ബന്ധ കുളി നിര്‍വ്വഹിക്കുകയോ വുളു ചെയ്യുകയോ ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter