ടാബ്ലെറ്റുകളില്‍ ഖുര്‍ആന്‍ ഓതുമ്പോള്‍ ടച്ച് സ്ക്രീനില്‍ വിരലുകൊണ്ടു പേജുകള്‍ മാറ്റാന്‍ വുളൂ ആവശ്യമുണ്ടോ

ചോദ്യകർത്താവ്

ഫാരിസ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മൊബൈല്‍, ടാബ്ലെറ്റ്, കംപ്യൂട്ടര്‍ തുടങ്ങിയവയുടെ സ്ക്രീനില് ഖുര്‍ആന്‍ തെളിഞ്ഞു കഴിഞ്ഞാല്‍ അതിനു മുസ്ഹഫിന്‍റെ വിധി തന്നെയാണ്. അത് സ്പര്‍ശിക്കാനും വഹിക്കാനും വുളൂ ആവശ്യമാണ്. എന്നാല്‍ പെന്നോ സ്കൈലോ ഉപയോഗിച്ച് മുസ്ഹഫിലെ ഇളകാത്ത പേജുകള്‍ മറിക്കാന്‍ വുളൂഇന്‍റെ ആവശ്യമില്ലെന്ന ഫിഖ്ഹീ കിതാബുകളിലെ ചര്‍ച്ചകളില്‍ നിന്ന് വിരലിനു പകരം ശരീരം സ്പര്‍ശിക്കാതെ മറ്റു ഉപകരണങ്ങള്‍ ഉപയോഗിച്ച് പേജുകള്‍ വുളൂ ഇല്ലാതെ മറിക്കല്‍ ജാഇസാണ്. പക്ഷേ, വുളൂ ഇല്ലാതെ ഖുര്‍ആന്‍ ഡിസ്പ്ലേയിലുള്ള മൊബൈലുകളോ ടാബുകളോ കൈയിലോ മറ്റോ വഹിക്കാവതല്ല എന്നു പ്രത്യേകം ശ്രദ്ധിക്കണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter