അമുസ്‌ലിംകള്‍ പളളിയില്‍ കയറുന്നത് തെറ്റാണോ? അവര്‍ നോമ്പെടുക്കുകയാണെങ്കില്‍ നോമ്പ് തുറക്കാന്‍ പള്ളിയില്‍ പോകാമോ?

ചോദ്യകർത്താവ്

മുഹമ്മദ് അസ്‌ലം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുസ്ലിമിന്‍റെ സമ്മതത്തോടെ അമുസ്ലിമിനു പള്ളിയില്‍ പ്രവേശിക്കാം. ആര്‍ത്തവമുള്ള അമുസ്ലിം സ്ത്രീക്കു പള്ളിയില്‍ പ്രവേശിക്കാന്‍ അനുവാദം കൊടുക്കാവതല്ല. ഉറങ്ങുക, ഭക്ഷണം കഴിക്കുക തുടങ്ങിയവക്കു വേണ്ടി പള്ളിയില്‍ പ്രവേശിക്കാന്‍ അമുസ്ലിമിനു അനുവാദം കൊടുക്കരുത്. എന്നാല്‍ ഖുര്‍ആന്‍ കേള്‍ക്കാനും ദീന്‍ മനസ്സിലാക്കാനും അവര്‍ക്കു അനുവാദം കൊടുക്കാവതാണ്. അമുസ്ലിമിന്‍റെ നോമ്പ് നോമ്പായി സ്വീകരിക്കപ്പെടുകയില്ല. എങ്കിലും അവരെ നോമ്പു തുറ സമയത്ത് നമ്മോടൊപ്പം സഹവസിപ്പിക്കുന്നതുമൂലം അവര്‍ ഇസ്ലാം സ്വീകരിക്കുമെന്ന് പ്രതീക്ഷയുണ്ടെങ്കില്‍ അങ്ങനെ ചെയ്യുന്നത് നല്ലതാണ്. പക്ഷേ, പള്ളിയില്‍ നല്‍കപ്പെടുന്ന ഭക്ഷണം നോമ്പുകാര്‍ക്കു മാത്രമായി നിയ്യത്തു വെച്ച് ശേഖരിച്ചതും ലഭിച്ചതുമാണെങ്കില്‍ അതു അമുസ്ലിമിനു നല്‍കല്‍ അനുവദനീയമല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter