വഴിയിലെ മരങ്ങളിലെ പഴങ്ങള്‍ പൊട്ടിച്ച് കഴിക്കാമോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഉടമസ്ഥന്‍റെ അനുവദാമുണ്ടെങ്കില്‍ വഴിയരികിലെ മരങ്ങളിലെ പഴം പറിച്ചു ഭക്ഷിക്കാം. പൊതു സ്ഥലത്തുള്ളതാണെങ്കില്‍ സര്‍കാറിന്‍റെ പ്രത്യേക നിരോധമില്ലെങ്കില്‍ അനുവദനീയമാണ്. മതില്‍കെട്ടുകള്‍ക്കു വെളിയിലേക്കു വീണതും പ്രത്യേകം മതിലു വെച്ചു വേര്‍തിരിക്കാതെ തുറസ്സായ സ്ഥല്ത്തുമുള്ളവയില്‍ നിന്നു വീണതുമായ പഴങ്ങള്‍ അവിടങ്ങളില്‍ പതിവുണ്ടെങ്കില് എടുത്തു ഭക്ഷിക്കാവുന്നതാണ്. അതിന്‍റെ ഉടമക്ക് സമ്മതമില്ലെന്നു അറിഞ്ഞാല്‍ അതും ഹറാമാണ്.

കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter