ഇക്കാലത്ത് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന കൊതുക് ബാറ്റ് ഉപയോഗിക്കാമോ?
ചോദ്യകർത്താവ്
മുഹമ്മദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ജീവികളെ കരിച്ചു നശിപ്പിക്കല്‍ വിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഉറുമ്പ്, പേന്‍ പോലോത്ത പ്രാണികളുടെ ശല്യത്തില്‍ രക്ഷപ്പെടാന്‍ മറ്റു മാര്‍ഗങ്ങളില്ലെങ്കില്‍ അവയെ കരിച്ചു നശിപ്പിക്കാവുന്നതാണ്. കൊതുകും ആ ഗണത്തില്‍ പെടും. വൈദ്യതി അഘാതം ഏല്‍പിക്കുന്നതിനെ തീ കൊണ്ടു കരിക്കുന്നതായി കാണാനാവില്ല. രണ്ടും രണ്ടു തരമാണ്. കൊതുകു ബാറ്റിലുള്ള സാങ്കേതികത അത് കൊതുകകളെ വൈദുതി ആഘാതമേല്‍പിച്ചു കൊലപ്പെടുത്തകുകയാണ്. ഇക്കാരണങ്ങളാല്‍ കൊതുകിന്‍റെ ശല്യത്തില്‍ രക്ഷപ്പെടാനായി കൊതുക വല ഉപയോഗിച്ച് കൊതുകിനെ കൊല്ലുന്നത് അനുവദനീയമാണ്. ഒരു ആവശ്യമില്ലാതെ വിനോദത്തിനോ നോരമ്പോക്കിനോ ഒരു ജീവിയെയും നശിപ്പിക്കാവതല്ല.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.