തലയിലും മീശയിലും കറുത്ത ചായം പുരട്ടിയാൽ വുളു ശരിയാകുമോ?

ചോദ്യകർത്താവ്

റശീദ് ഫൈസല്‍ നെല്ലിക്കാപാലം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുടിക്ക് കറുത്ത നിറം കൊണ്ട് ചായല്‍ നല്‍കല്‍ അനുവദനീയമല്ലെന്ന് മുമ്പ് നാം വിശദമാക്കിയതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. കുളിക്കുമ്പോള്‍ മുടിയിലേക്ക് മുഴുവനായും വെള്ളം ചേരല്‍ നിര്‍ബന്ധമാണ്. വുളു എടുക്കുമ്പോള്‍ തലയുടെ പരിധിയില്‍ മുടിയുടെ അല്‍പഭാഗത്തോ തലയുടെ തൊലിയിലോ വെള്ളം ചേര്‍ന്നാലും മതി. മുടിയിലേക്ക് വെള്ളം ചേരാത്തവിധം നിറം കൊടുത്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും കുളിയും ആ ഭാഗം തടവിയുള്ള വുദൂവും ശരിയാവുകയില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter