ഗർഭത്തിലുള്ള കുഞ്ഞിന് ഫിത്ർ സക്കാത് നല്‍കണോ?

ചോദ്യകർത്താവ്

റംസിയ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. റമദാന്‍ മാസം അവസാനിക്കുന്ന സമയത്ത്‌ ജീവിച്ചിരിക്കുന്നവരുടെ മേലിലാണ് സകാത് നിര്‍ബന്ധമാവുന്നത്. ഗര്‍ഭസ്ഥ ശിശുവിന് വേണ്ടി സകാത് കൊടുക്കേണ്ടതില്ല. പെരുന്നാള്‍ രാവ്‌ പ്രവേശിച്ചശേഷം ജനിച്ചകുഞ്ഞിന്‌ പോലും സകാത്ത്‌ നല്‍കേണ്ടതില്ല. പെരുന്നാള്‍ ദിനം പ്രവേശിക്കുന്നതിന് തൊട്ടുമുമ്പായി ജനിച്ചാല്‍ ആ കുഞ്ഞിന് നല്‍കേണ്ടിയും വരും. ഇത് വിശദമായി കര്‍മ്മശാസ്ത്രം എന്ന വിഭാഗത്തിലെ ഫിത്ര്‍ സകാതിന്‍റെ കര്‍മ്മശാസ്ത്രം എന്ന ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter