ഫിത്ര്‍ സക്കാത്ത് കഴിവില്ലാത്ത മകള്‍ക്ക് നല്‍കാന്‍ പറ്റുമോ?

ചോദ്യകർത്താവ്

അബ്ദുറഹീം വളാഞ്ചേരി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒരാളുടെ സകാത് അയാള്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്ക് നല്‍കരുതെന്നതാണ് നിയമം. എന്നാല്‍ ചെലവ് കൊടുക്കേണ്ടവരില്‍നിന്ന് ലഭിക്കുന്ന നിര്‍ബന്ധ ചെലവ്‌ വിഹിതം കൊണ്ട്‌ മതിയാകാത്ത സാഹചര്യം ഉണ്ടാവുന്ന പക്ഷം അവര്‍ക്കും നല്‍കാവുന്നതാണ്. പിതാവിന്‌ തന്റെ ഫിത്വര്‍ സകാത്ത്‌ ജോലിക്ക്‌ കഴിവുള്ള താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമില്ലാത്ത അവകാശിയായ വലിയമകന്‌ നല്‍കാവുന്നതാണ്‌... ഇത് വളരെ വിശദമായി ഫിത്ര്‍ സകാതിന്‍റെ കര്‍മ്മശാസ്ത്രം എന്ന ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.
നല്ലത് ചെയ്യാനും തിന്മ വെടിയാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter