താടി വടിക്കുന്നതില്‍ കുഴപ്പമുണ്ടോ?

ചോദ്യകർത്താവ്

മക്ബൂല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. താടി വെക്കാനും മീശ വെട്ടിച്ചെറുതാക്കാനും പ്രോത്സാഹിപ്പിക്കുന്ന ഹദീസുകള്‍ ധാരാളമുണ്ട്. റസൂല്‍(സ)യും സ്വഹാബതും ജീവിത ചര്യയായി സ്വീകരിച്ചതും അതു തന്നെയാണ്. ശാഫീഈ മദ്ഹബിലെ പ്രബലമായ അഭിപ്രായം താടിവടിക്കല്‍ കടുത്ത കറാഹത് ആണെന്നാണ്. എന്നാല്‍ മറ്റു ചില മദ്ഹബുകളില്‍ അത് നിഷിദ്ധമെന്ന അഭിപ്രായമാണ് പ്രബലം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter