ഭര്‍ത്താവിന്റെ ബീജം വിഴുങ്ങല്‍ ഭാര്യയ്ക്ക് അനുവദനീയമാണോ?

ചോദ്യകർത്താവ്

അബ്ദുര്‍റഹ്‍മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ((നിങ്ങള്‍ക്ക് നല്ല വസ്തുക്കള്‍ അനുവദനീയമാക്കപ്പെട്ടിരിക്കുന്നു.)) - സുറത് മാഇദ 4,5 - എന്ന ഖുര്‍ആനിക വചനത്തിന്‍റെ അടിസ്ഥാനത്തില്‍ നജസും മ്ലേഛവുമായ എല്ലാ വസ്തുക്കളും ഭക്ഷിക്കല്‍ ഹറാമാണ്.  മനിയ്യ് അഥവാ ശുക്ലം ശുദ്ധിയുള്ളതാണെന്നാണ് ശാഫിഈ മദ്ഹബിന്‍റെ അഭിപ്രായം. പക്ഷേ, അതിനെ മ്ലേഛമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. അത് ഭക്ഷിക്കല്‍ നിഷിദ്ധമാണ്. അതിനാല്‍ ഭര്‍ത്താവിന്‍റെ ശുക്ലം ഭാര്യ വിഴുങ്ങുന്നത് നിഷിദ്ധമാണ്. മാത്രമല്ല, ലിംഗാഗ്രം ശുദ്ധിയുള്ളതല്ലെങ്കില്‍ അതിലൂടെ പുറത്തു വന്ന ശുക്ലം നജസുള്ളതായിരിക്കും. മൂത്രമൊഴിച്ച് വൃത്തിയാക്കാത്തതു മൂലമോ കല്ലു കൊണ്ടു മനോഹരം ചെയ്തതു മൂലമോ അവിടെ മൂത്രമുണ്ടെങ്കിലും മനിയ്യിനു മുമ്പു ചിലര്‍ക്കു പുറപ്പെടുന്ന മദ്‍യ് (pre-ejaculation fluid) ഉണ്ടെങ്കിലും ശുക്ലം നജസുള്ളതാകും. നജസുള്ളതൊന്നും ഭക്ഷിക്കല്‍ അനുവതനീയമല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter