യു.എ.ഇ യില്‍ ഖുതുബയില്‍ ദുആ ചെയ്യുമ്പോള്‍ ഇവിടുത്തെ ഭരണാധികാരികള്‍ക്ക് വേണ്ടി പ്രത്യേകിച്ച് ദുആ ചെയ്യുന്നതായി കാണാറുണ്ട്. ഇത് അനുവദിക്കപ്പെട്ടതല്ലേ ഒന്ന് വിശദീകരിക്കുമോ?

ചോദ്യകർത്താവ്

നൗഫല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. രണ്ടാമത്തെ ഖുതുബയില്‍ മുസ്‍ലിംകള്‍ക്കു വേണ്ടി ദുആ ചെയ്യല്‍ ഖുതുബയുടെ നിര്‍ബന്ധ ഘടകങ്ങളിലൊന്നാണ്. എന്നാല്‍ ഭരണാധികാരിക്കു വേണ്ടി പ്രത്യേകം ദുആ ചെയ്യല്‍ അനുവദനീയമാണ്. പ്രത്യേകം സുന്നത്തില്ല. പക്ഷേ, ഭരണകൂടം അങ്ങനെ ദുആ നിഷ്കര്‍ഷിച്ചിട്ടുണ്ടെങ്കില്‍ ദുആ ചെയ്യല്‍ ആവശ്യമായി വരും. ഭരണാധികാരിക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനക്കിടയില്‍ വാസ്തവിരുദ്ധമായ വിശേഷണങ്ങള്‍ നല്‍കി ഭരണാധികാരിയെ പുകഴ്ത്തുന്നത് അനുവദനീയമല്ല. എങ്കിലും ഭരണാധികാരിക്കു വേണ്ടി പ്രത്യേകം ദുആ ചെയ്തില്ലെങ്കിലും ഖുതുബ സ്വഹീഹാകുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter