വുളു എടുത്താല്‍ അവയവങ്ങള്‍ തുടക്കുകയോ കുടയുകയോ ചെയ്യാതിരുന്നാല്‍ സുന്നത്ത് കിട്ടും, എന്നാല്‍ ഈ കാലഘട്ടത്തില്‍ മിക്ക പള്ളികളിലും കാര്പെറ്റുകള്‍ വിരിചിരിക്കുന്നതിനാല്‍ നനവ് തട്ടിയാല്‍ അതിനു നാറ്റം സംഭവിക്കുന്നത്‌ സ്വാഭാവികമാണ്, ഈ സാഹചര്യത്തില്‍ നമ്മള്‍ അവയവങ്ങളിലെ വെള്ളം തുടച്ചു കൊണ്ട് പള്ളി വൃതികെടാക്കാതിരിക്കുന്നതോ, വുളുവിന്‍റെ വെള്ളതുടക്കാതിരിക്കുന്നതോ നല്ലത്??

ചോദ്യകർത്താവ്

നൗഫല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വുളൂ, നിര്‍ബന്ധമോ സുന്നതോ ആയ കുളി എന്നിവക്കു ശേഷം അതിന്‍റെ ഭാഗമായി ശരീരത്തിലുള്ള വെള്ളം തുടച്ചു മാറ്റാതിരിക്കല്‍ സുന്നതാണ്. റസൂല്‍ (സ) ക്ക് തുടക്കാനായി ഉറുമാല്‍ കൊടുത്തപ്പോള്‍ അവിടന്നു അത് നിരസിച്ചു. റസൂല്‍ (സ) തലയില്‍ നിന്ന് വെള്ള തുള്ളികള്‍ ഉറ്റി വീഴുന്ന അവസ്ഥയില്‍ പള്ളിയില്‍ വന്നിരുന്നു എന്നും ഹദീസില്‍ കാണാം. എന്നാല്‍ ശക്തമായ തണുപ്പ്, നജസ് പുരളാനുള്ള സാധ്യത, ശേഷം തയമ്മും ചെയ്യുക തുടങ്ങിയ കാരണങ്ങുണ്ടെങ്കില്‍ വെള്ളം തുടച്ചു മാറ്റുന്നത് കൊണ്ട് സുന്നത് നഷ്ടപ്പെടുകയില്ലെന്നു മാത്രമല്ല തുടക്കല്‍ മുഅക്കദായ സുന്നതുമാണ്. അവയവങ്ങളിലെ വുളൂഇന്‍റെ വെള്ളം മൂലം പള്ളിയിലെ കാര്‍പെറ്റുകള്‍ വൃത്തികേടാവാനും നശിക്കാനും സാധ്യതയുണ്ടെങ്കില്‍ വെള്ളം വടിച്ചു കളയുകയോ തോര്‍ത്തുകയോ ചെയ്യണം. പക്ഷേ, സാധാരണ ഗതിയില്‍ അവയവങ്ങളിലുള്ള വുളൂഇന്‍റെ നനവുകൊണ്ടു മാത്രം കാര്‍പറ്റുകള്‍ വൃത്തിഹീനമാവാറില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter