ഹറാമായ ഭക്ഷണം ഏതൊക്കെ എന്ന് പറഞ്ഞു തരുമോ?.തക്ബീര് ചൊല്ലാതെ അറുത അറവു മാടുകള്‍ ,കോഴി എന്നിവ ഭക്ഷിക്കല്‍ ഹറാമാണോ ?

ചോദ്യകർത്താവ്

മിന്‍ഹാജ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഭക്ഷ്യയോഗ്യമായതും അല്ലാത്തതുമായ എല്ലാ ഇനങ്ങളും ഭക്ഷണം പാചകം എന്ന വിഭാഗത്തിലെഭക്ഷിക്കാവുന്ന ജീവികള്‍ എന്ന ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. അവിടെ നോക്കാവുന്നതാണ. അറവു സമയത്ത് തക്ബീറ് ചൊല്ലല്‍ അറവിന്‍റെ നിബന്ധനയോ, നിര്‍ബന്ധമോ, പ്രത്യേക സുന്നതോ അല്ല. ബിസ്മിയും റസൂലിന്‍റെ മേല്‍ സ്വലാതും സലാമും ചൊല്ലല്‍ അറുക്കുന്നവനു സുന്നതാണ്. അറവിന്‍റെ രീതിയെ കുറിച്ചും അതിന്‍റെ വിധി വിലക്കുകളെ കുറിച്ചും കൂടുതല്‍ അറിയാന്‍ വേട്ടയാടല്‍ അറുക്കല്‍ എന്ന ലേഖനം വായിക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter