നിസ്കാരത്തില്‍ അല്ലാതെ സുജൂദ് ചെയ്യുമ്പോള്‍ മലയാളത്തില്‍ ദുആ ചെയാന്‍ പാടുണ്ടോ?

ചോദ്യകർത്താവ്

ഫസല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരത്തിലല്ലാതെ സുജൂദ് ചെയ്യല്‍ അനുവദനീയമായത് തിലാവതിന്‍റെയും ശുക്റിന്‍റെയും സുജൂദുകളാണ്. പ്രത്യേകിച്ചു കാരണങ്ങളൊന്നുമില്ലാതെ അല്ലാഹുവിലേക്ക് അടുക്കുക എന്ന ഉദ്ദേശത്തോടെ സുജൂദ് ചെയ്യല്‍ ഹറാമാണ്. ഈ സുജൂദുകളിലും നിസ്കാരത്തിലെ എല്ലാ ശര്‍ഥുകളും പാലിക്കപ്പെടണം. നിസ്കാരത്തില്‍ തക്ബീറതുല്‍ ഇഹ്റാം ചെയ്താല് നിഷിദ്ധമായതെല്ലാം ഇതിലും നിഷിദ്ധം തന്നെ. നിസ്കാരം ബാഥിലാക്കുന്ന കാര്യങ്ങള്‍ സുജൂദിനെയും ബാഥിലാക്കും. ആയതിനാല്‍ സുജൂദില്‍ മലയാളത്തില്‍ ദുആ ചെയ്യാവതല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter