പൂച്ച , കോഴി പോലോത്ത വളര്‍ത്തു മൃഗങ്ങളുടെ രോമങ്ങള്‍ നജസാണോ ?

ചോദ്യകർത്താവ്

അബ്ദുല്‍ അസീസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഭക്ഷ്യയോജ്യമായ ജീവികളുടെ രോമം, തൂവല്‍ എന്നിവ അവക്കു ജീവനുള്ളപ്പോള്‍ പിരിഞ്ഞു പോന്നത് ശുദ്ധിയുള്ളതാണ്. അതു പോലെ അവ അറുക്കപ്പെട്ടതിനു ശേഷവും അവയില്‍ നിന്ന് അടര്‍ത്തിയെടുക്കുന്ന രോമവും തൂവലും ശുദ്ധിയുള്ളതാണ്. അവ ചത്തതിനു ശേഷം അവയില്‍നിന്നുള്ള രോമങ്ങളും തൂവലുകളും നജസാണ്. അതുപോലെ ഭക്ഷ്യയോഗ്യമല്ലാത്ത ജീവികളുടെ രോമവും തൂവലും അവയില്‍ നിന്നു വേര്‍പ്പെട്ടു പോന്നാല്‍ അവ നജസാണ്. അതു ജീവനുള്ളപ്പോഴാണെങ്കിലും ശരി. ചോദ്യത്തില്‍ പറഞ്ഞ പൂച്ചയുടെ രോമം വേര്‍പ്പെടലലോടെ നജസായി മാറുന്നു. എന്നാല്‍ കോഴിയുടെ തൂവല്‍ അത് ചത്തതിനു ശേഷമാണെങ്കില്‍ നജസും അതിനു ജീവനുള്ളപ്പോഴോ അറുത്തതിനു ശേഷമോ ആണെങ്കില്‍ ശുദ്ധവുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter