ഫിത്വ് റ് സകാത്ത്‌ കടം ഉണ്ടെങ്കില്‍ എന്താണ് ചെയ്യേണ്ടത്

ചോദ്യകർത്താവ്

അബ്ദുല്‍ റഹ്മാന്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തനിക്കും താന്‍ ചെലവു കൊടുക്കല്‍ നിര്‍ബന്ധമായര്‍ക്കും പെരുന്നാള്‍ ദിവസത്തെ അനുയോജ്യമായ ചെലവും (ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം) കടവും കഴിഞ്ഞ് തന്‍റെ സ്വത്തില്‍ എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ അവനു ഫിഥ്റ് സകാത് നിര്‍ബന്ധമാകും. ചോദ്യത്തില്‍ സഹോദരന്‍റെ കടം വീട്ടാനുള്ള തുകയും അന്നത്തെ ചെലവും കഴിഞ്ഞ് തന്‍റെ സമ്പത്തില്‍ മിച്ചം ഉണ്ടെങ്കില്‍ ഫിഥ്റ് സകാത് നിര്‍ബന്ധമാണ്. ഇനി പെരുന്നാള്‍ ദിവസത്തെ ചെലവും കഴിഞ്ഞ് കടവും വീട്ടിയാല്‍ അവന്‍റെ സമ്പത്തില്‍ ഒന്നും അവശേഷിക്കുന്നില്ലെങ്കില്‍ അവനു സകാത് നിര്‍ബന്ധമില്ല. സമ്പത്ത് എന്നതു കൊണ്ട് കൈവശമുള്ള പണം മാത്രമല്ല എന്നും മനസ്സിലാക്കണം. മാത്രമല്ല നല്ല ഒരു വിഭാഗം പണ്ഡിതന്മാര്‍ക്ക് കടമുണ്ടെങ്കിലും ഫിഥ്റ് സകാത് കൊടുക്കല്‍ നിര്‍ബന്ധമാണെന്ന അഭിപ്രായമുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter