രണ്ടു ഖുല്ലതില്‍ താഴെ ഉള്ള വെള്ളത്തിലേക് പാറ്റ പോലോത്ത ഒലിക്കാത്ത രക്തമുള്ള ജീവി വീണാല്‍ ആ വെള്ളം നജസാകുമോ ? അല്ലെങ്കില്‍ ഭക്ഷണ സാദനത്തിലേക്ക് വീണാല്‍ നജസകുമോ ? ചായ, കറി പോലോതവയിലെക് വീണാലും നജസകുമോ ?

ചോദ്യകർത്താവ്

ശിഫാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നായ, പന്നി അല്ലാത്ത എല്ലാ ജീവികളും ശുദ്ധമാണ്. എന്നാല്‍ മനുഷ്യന്‍, ജറാദ്, മത്സ്യം എന്നിവ അല്ലാത്തവയുടെ ശവങ്ങള്‍ നജസാണ്.  ദ്രാവകം, രണ്ടു ഖുല്ലത്തിനു താഴെയുള്ള വെള്ളം എന്നിവയില്‍ നജസ് ചേരുന്നതോടെ അവ നജസുള്ളവയാകും. എന്നാല്‍ ചില നജസുകള്‍ക്ക് ഇളവുകളുണ്ട്. അതില്‍ പെട്ടതാണ് ഒലിക്കുന്ന രക്തമില്ലാത്ത ജീവികളുടെ ശവം. ഇവ രണ്ടു ഖുല്ലത്തിനു താഴെയുള്ള വെള്ളത്തിലോ ചായ, കറി പോലോത്ത ദ്രാവകങ്ങളിലോ വീണാലും അവ ഉപയോഗ യോഗ്യമാണ്. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ വീണാലും അവ എടുത്തു കളഞ്ഞതിനു ശേഷം ഉപയോഗിക്കാവുന്നതാണ്.  കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter