ഫിഥ്റ് സാകത് കൊടുക്കാന്‍ സാധിക്കാത്ത ആള്‍ എന്ത് ചെയ്യണം ?

ചോദ്യകർത്താവ്

MUHAMMEDALI

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചെറിയ പെരുന്നാള്‍ ദിവസത്തെ തന്‍റെയും ആശ്രിതരുടെയും അടിസ്ഥാന ചിലവുകളും കടങ്ങളും കഴിച്ച് മിച്ചം വരുന്നതില്‍ നിന്നാണ് ഫിഥ്‍ര്‍ സകാത് കൊടുക്കേണ്ടത്. ഇങ്ങനെ മിച്ചം ലഭിക്കാത്തവര്‍ക്ക് ഈ സകാത് നിര്‍ബന്ധമില്ല. ബാല്യം, ഭ്രാന്ത്, രോഗം തുടങ്ങിയ കാരണങ്ങളാല്‍ സാമ്പതികമുണ്ടെങ്കിലും സകാത് നിര്‍വ്വഹണത്തിനു കഴിയാത്തവരുടേത് അവരുടെ രക്ഷിതാക്കള്‍ കൊടുത്തു വീട്ടണം. ബന്ധ്, കര്‍ഫ്യൂ പോലെയുള്ള സാഹചര്യങ്ങള്‍ മൂലമാണ് സാധ്യമല്ലാത്തതെങ്കില്‍ എന്ന് ഈ കാരണങ്ങള്‍ നീങ്ങുന്നുവോ അന്നു കൊടുത്തു വീട്ടണം. നാട്ടില്‍ സകാതിന്‍റെ അവകാശികളില്ലെങ്കില്‍ അടുത്ത നാടുകളിലെ അവകാശികള്‍ക്ക് വിതരണം ചെയ്യണം. വിദൂരത്തായതു കൊണ്ടു ആശ്രിതരുടെ സകാത് അവരുടെ നാട്ടില്‍ വിതരണം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അനുയോജ്യരായ ഒരാളെ അതിനായി ഏല്‍പ്പിക്കണം. കൂടുതല്‍ അറിയാനും അതനുസരിച്ച് അമല്‍ ചെയ്യാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter