ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ സഹായിക്കുന്ന ഒരു നിസ്കാരത്തെ കുറിച്ച് കേട്ടു. അതിനെ കുറിച്ചൊന്നു പറഞ്ഞു തരാമോ?

ചോദ്യകർത്താവ്

abdul salam

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖുര്‍ആന്‍ മനഃപാഠമാക്കുമ്പോള്‍ പ്രത്യേകമായ രണ്ടു രക്അത് നിസ്കരിക്കല്‍ സുന്നതാണ്. ഇതു സംബന്ധമായ ഹദീസുകള്‍ മൌളൂആതില്‍ ശൌകാനിയെ പോലെയുള്ള ചില വഹ്ഹാബി പണ്ഡിതര്‍ എണ്ണിയതില്‍ വഞ്ചിതരാവരുത്. മുന്‍കഴിഞ്ഞ ബഹുമാനപെട്ട കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ ഇത് സുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം റംലി (റ) നിഹായയിലും ഖല്‍യൂബി (റ) ഹാശിയതുല്‍മഹല്ലിയിലും ഇമാം ജമല്‍ (റ) തങ്ങളുടെ ശറഹുല്‍മന്‍ഹജിന്‍റെ ഹാശിയയിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഹിഫ്ള് ചെയ്യാനുദ്ദേശികുമ്പോഴാണ് ഇത് നിസ്കരിക്കേണ്ടത്. ജമാഅത് സുന്നത് ഇല്ലാത്ത നിസ്കാരങ്ങളില്‍ പെട്ടതാണ്. റക്അതുകള്‍ രണ്ട്. പിന്തിയ കാരണമായതിനാല്‍ നിസ്കാരം കറാഹതായ സമയങ്ങളില്‍ നിസ്കരിക്കാവതല്ല. അല്ലാഹു നമുക്ക് ഖുര്‍ആന്‍ പഠിക്കാനും അത് ജീവിതത്തില്‍ പകര്‍ത്താനും തൌഫീഖ് ചെയ്യട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter