അസ്സലാമു അലൈക്കും, എന്റെ ചോദ്യം നിക്കാഹിനെ കുറിച്ചാണ്, പെണ്‍ കാണല്‍ ചടങ്ങിന് ശേഷം ജോലി സംബന്ധമായി വരനും വധുവിന്റൊ ഉപ്പയും ഗള്‍ഫിലേക്ക് വരേണ്ടിവന്നു, രണ്ട് പേരും ഒരിടത്താണ് ജോലി ചെയ്യുന്നത്, അയതിനാല്‍ ഇസ്ലാമിന്റെ വീക്ഷണത്തില്‍ ഇവിടെ (ഗല്‍ഫില്‍) വച്ച് താല്കാലിക നിക്കാഹ് സാധ്യമാണോ......

ചോദ്യകർത്താവ്

ശമീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇസ്ലാമില്‍ നികാഹിന്‍റെ വ്യവഹാര കര്മ്മങ്ങള്‍ നടക്കുന്നത് വരന്‍റെയും വധുവിന്‍റെ വലിയ്യിന്‍റെ (രക്ഷിതാവ്)യും ഇടയിലാണ്. അതിനാല്‍ സാക്ഷികളുടെ സാന്നിധ്യത്തില്‍ ഗള്‍ഫില്‍ വെച്ചു തന്നെ നികാഹ് നടത്താവുന്നതാണ്.  പക്ഷേ, ഇസ്‍ലാമില്‍ താല്കാലിക നികാഹ് ഒന്നില്ല. നികാഹ് നിര്‍വ്വഹിക്കപ്പെടുന്നതോടെ അത് സ്ഥിരമാവുകയും അന്നു മുതല്‍ വധൂവരന്മാരെ ഇണകളായി പരിഗണിക്കപ്പെടുകയും അവരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും നിലവില്‍ വരികയും ചെയ്യും. കൂടുതല്‍ അറിയാനും അതനുസരിച്ച് അമല്‍ ചെയ്യാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter