ആര്‍ത്തവം സാധാരണ 8 ദിവസം ഉണ്ടാകും, ഒരു പ്രാവശ്യം ഈ 8 ദിവസവും പിന്നെ ഒരു 8 ദിവസം ശുദ്ധിയുമായതിനു ശേഷം 1 ദിവസം രക്തം കണ്ടാല്‍ അത് ആര്‍ത്തവമാണോ? അതിന്‍റെ മത വിധി എന്താണ് ?

ചോദ്യകർത്താവ്

ജഅ്ഫര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.   ഹൈളിന്‍റെ (ആര്‍ത്തവം) പരമാവധി സമയം പതിനഞ്ചു ദിവസമാണ്.  രണ്ടു ഹൈളുകള്‍ക്കിടയിലെ ശുദ്ധിയുടെ ചുരുങ്ങിയ സമയവും പതിനഞ്ചു ദിവസം തന്നെ. ചോദ്യത്തില്‍ പറഞ്ഞ പ്രകാരം ഹൈള്‍ തുടങ്ങി പതിനാറാമത്തെ ദിവസമാണ് രക്തം കാണുന്നത്. ശുദ്ധിയുടെ എട്ടു ദിവസം മാത്രമേ കഴിഞ്ഞിട്ടുള്ളൂ രണ്ടാമത്തെ രക്തസ്രാവത്തിനു മുമ്പ്. ആയതിനാല്‍ ഇതിനെ ഹൈളായി പരിഗണിക്കാവതല്ല. ഇതു ഇസ്തിഹാളതായിട്ടു (രോഗം മൂലമുള്ള രക്ത സ്രാവം) കാണണം. നിസ്കാരവും നോമ്പും നിര്‍ബന്ധമാണ്. സ്രാവം നിലക്കാത്ത സ്ഥിതിക്ക് നിത്യ അശുദ്ധിക്കാരി നിസ്കരിക്കുന്നതു പോലെ നിസ്കരിക്കണം. അഥവാ ഓരോ നിസ്കാരത്തിന്‍റെയും സമയം പ്രവേശിച്ചതിനു ശേഷം ഗുഹ്യമുഖം കഴുകി വൃത്തിയാക്കി ഭദ്രമായി കെട്ടിവെച്ച് വൂളൂ എടുത്ത് നിസ്കരിക്കുക. ഓരോ വഖ്തിനും പ്രത്യേകം വുളൂ എടുക്കണം. സമയം ആകുന്നതിനു മുമ്പു വുളൂ എടുത്താല് മതിയാകുകയില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter