എന്‍റെ അയല്‍വാസി നായയെ വളര്‍ത്തുന്നുണ്ട്. എന്‍റെ മകന്‍ അവിടെ പോയി കളിക്കാറെല്ലാമുണ്ട്. അവനെ മണ്ണ് കലക്കിയ വെള്ളത്തില്‍ കുളിപ്പിക്കണമോ? ഈ വിഷയത്തെ ഒന്ന് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

അഹ്ലുല്‍ജന്ന

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നായ നനവോടു കൂടി സ്പര്‍ശിച്ചെന്നു ഉറപ്പുള്ളത് മാത്രമെ നജസുള്ളതായി ഗണിക്കുകയുള്ളൂ. നിങ്ങളുടെ കുട്ടി നനവോടെ നായയെ സ്പര്‍ശിച്ചതായോ അല്ലെങ്കില്‍ അങ്ങനെ നജസായ വസ്തുക്കളെ നനവോടെ സ്പര്‍ശിച്ചതായോ ഉറപ്പില്ലാത്തിടത്തോളം നജസില്‍ നിന്നുള്ള ശുദ്ധീകരണം ആവശ്യമില്ല. സംശയങ്ങളുടെയും സാധ്യതയുടെയും അടിസ്ഥാനത്തില്‍ കുട്ടിയെ മണ്ണ് കലക്കിയ വെള്ളത്തില്‍ കുളിപ്പിക്കേണ്ടതില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter