താടി നീട്ടലാണല്ലോ സുന്നത്ത്, എന്നാൽ ട്രിമ്മറോ മറ്റോ ഉപയോഗിച്ച് ചെറുതാക്കിയാൽ സുന്നത്ത് ലഭിക്കുമോ? കറാഹത്തിൽ നിന്ന് ഒഴിവാകുമോ?

ചോദ്യകർത്താവ്

അബ്ദുറഹ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. താടി പൂര്‍ണ്ണമായും വടിച്ചുകളയല്‍ ശക്തമായ കറാഹത് ആണെന്നാണ് ശാഫീ മദ്ഹബിലെ പ്രബലാഭിപ്രായം. താടിയും മീശയും വടിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുമ്പ് നാം ഉത്തരം നല്‍കിയതാണ്. ഇവിടെ നോക്കുക. ട്രിം ചെയ്യുന്നതിലൂടെ പൂര്‍ണ്ണമായും വടിച്ചു കളയുക എന്ന കറാഹത് വരുന്നതല്ല. താടി വെക്കുക എന്നതിന്‍റെ ഏറ്റവും ചുരുങ്ങിയ സുന്നത് അതിലൂടെ ലഭിക്കുകയും ചെയ്യും. ഇത് മുമ്പ് വിശദമാക്കിയത് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter