അസ്സലമുഅലൈകും അറബി ഭാഷ അമുസ്ലിം കുട്ടിയെ പഠിപ്പിക്കുന്നടിന്‍റെ വിധി എന്താണ്‌? പഠിപ്പിക്കാന്‍ വേണ്ടി നമ്മുടെ മദ്രസാ പുസ്തകം ഉപയോഗിക്കാമോ? അല്ലാഹു നാഫിആയ ഇല്മു നല്കി അനുഗ്രഹിക്കട്ടെ

ചോദ്യകർത്താവ്

മുഹമ്മദ് അലി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അമുസ്ലിമിനെ അറബി പഠിപ്പിക്കുന്നതില്‍ വിരോധമൊന്നുമില്ല. അതിനായി മദ്റസാ പാഠപുസ്തകവും ഉപയോഗിക്കാം. പക്ഷേ, പാഠപുസ്തകം അവന്‍റെ കൈവശം വെക്കുകയാണെങ്കില്‍ ശുദ്ധിയില്ലാതെ സ്പര്‍ശിക്കല്‍ നിഷിദ്ധമായ ഒന്നുമില്ലെന്നു ഉറപ്പു വരുത്തണം. മാത്രമല്ല പാഠപുസ്തകത്തെയോ പഠിപ്പിക്കപ്പെടുന്നതിനെയോ അപഹസിക്കുകയോ അത് ഇസ്ലാമിനോ മുസ്ലിംകള്‍ക്കോ എതിരായി ഉപയോഗപ്പെടുത്തുകയോ ചെയ്യുമെന്ന ഉറപ്പില്ലാതിരിക്കുകയും വേണം. ഈ പഠനം അവനെ ഇസ്ലാമിലേക്ക് ആഘര്‍ഷിക്കുമെങ്കില്‍ പ്രോത്സാഹജനകവുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter