തലയുടെ മുന്ഭാഗത്ത് നിന്ന് മുടി കൊഴിഞ്ഞുപോയാല്‍ വുളുവിന്‍റെ മുഖം കഴുകേണ്ട പരിധി എവിടെയാണ്?

ചോദ്യകർത്താവ്

ബശീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുഖത്തിന്‍റെ മുകള്‍ഭാഗത്തെ അതിര്‍ത്തി സാധാരണ ഗതിയില്‍ മുടിവളരുന്ന സ്ഥലം എന്നാണ്. ആയതിനാല്‍ ഒരാളുടെ മുടി മുന്‍ഭാഗത്ത് കൊഴിഞ്ഞു പോയതു കൊണ്ട് അതിര്‍ത്തി മുകളിലോട്ട് കയറുകയോ അല്ലെങ്കില്‍ നെറ്റിയിലേക്കിറങ്ങി മുടി അസാധാരണമായി വളര്‍ന്നതു കൊണ്ട് മുഖം ചുരുങ്ങുകയോ ചെയ്യില്ല. മുടി കൊഴിയുന്നതിനു മുമ്പുള്ള അതേ അതിര്‍ത്തി തന്നെയായിരിക്കും മുടി കൊഴിഞ്ഞതിനു ശേഷവും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter