ഖുര്‍ആന്‍ വുളു ഇല്ലാതെ തൊടാമെന്ന് ചില പരിഷ്കാരികള്‍ വാദിക്കുന്നു.ഇതിന്റെ വിധി എന്താണ്?

ചോദ്യകർത്താവ്

റശീദഫൈസല്‍ ദാറുല്‍അബ്റാര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വുദൂഅ് ഇല്ലാതെ മുസ്വഹഫ് തൊടല്‍ ഹറാമാണെന്ന് ശാഫിഈ മദ്ഹബിലെ വിധി. അതുപോലെ തന്നെയാണ് മറ്റു മദ്ഹബുകളിലും. അഭിപ്രായ വ്യത്യാസം മുസ്വഹഫിന്‍റെ പാര്‍ശ്വങ്ങളും അതിന്‍റെ ചട്ടയും വുളൂഅ് ഇല്ലാതെ തൊടല്‍ അനുവദനീയമാണോ എന്നതിലാണ്. ശാഫിഈ മദ്ഹബില്‍ അതും നിഷിദ്ധം തന്നെയാണ്. സൂറതുല്‍ വാഖിഅയിലെ ((അതിനെ - ഖുര്‍ആനിനെ - ശുദ്ധിയുള്ളവരല്ലാതെ തൊടുകയില്ല)) എന്ന ആയതും ((നീ ശുദ്ധിയുള്ളവനല്ലാതെ ഖുര്‍ആന്‍ സ്പര്‍ശിക്കരുത്)) എന്ന നബി(സ)യുടെ കല്‍പനയുമാണ് ഇതിനു തെളിവായി പണ്ഡിതന്മാര്‍ ഉദ്ധരിക്കുന്നത്. ലക്ഷങ്ങള്‍ ഹദീസുകള്‍ മനഃപാഠമാക്കി അപഗ്രഥിച്ച് വിധിവിലക്കുകള്‍ വ്യക്തമാക്കി തന്ന മുന്കാല മദ്ഹബിന്‍റെ പണ്ഡിതന്മാരും അവര്‍ക്കു ശേഷം വന്ന ഗസാലി, നവവി, സുയൂഥി തുടങ്ങി വലിയ ജ്ഞാനികളും രേഖപെടുത്തി വെച്ചത് തെറ്റാണെന്നു കാണുന്ന പരിഷ്കാരികളെ നമുക്ക് ഒഴിവാക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter