വുളൂ മുറിയുന്ന കാര്യങ്ങളില്‍ പെട്ടതാണല്ലോ "മുന്കയ്യിന്റെ പള്ള കൊണ്ട് മനുഷ്യന്റെ ഗുഹ്യസ്ഥാനം തൊടല്‍ "എന്നത്. ഇത് വസ്ത്രത്തിന്റെ മുകളിലൂടെ തൊട്ടാല്‍ വുളൂ മുറിയുമോ ?

ചോദ്യകർത്താവ്

ശഹദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തൊലികള്‍ പരസ്പരം ചേരുമ്പോഴേ തൊടുക എന്നു അര്‍ത്ഥം പറയുന്ന അറബിയിലെ ((മസ്സ്)) ആകുകയുള്ളൂ. അതിനാല്‍ വസ്ത്രത്തിനു മുകളിലൂടെ ഗുഹ്യസ്ഥാനം മുന്‍കൈയിന്‍റെ പള്ള കൊണ്ട് തൊടുന്നതു കൊണ്ട് വുദൂ മുറിയുകയില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter