വുളൂ മുറിയുന്ന കാര്യങ്ങളില്‍ പെട്ടതാണല്ലോ "മുന്കയ്യിന്റെ പള്ള കൊണ്ട് മനുഷ്യന്റെ ഗുഹ്യസ്ഥാനം തൊടല്‍ " എന്നാല്‍ വിരലുകളുടെ ഉള്‍ഭാഗം കൊണ്ട് തൊട്ടാല്‍ വുളൂ മുറിയുമോ ??"

ചോദ്യകർത്താവ്

മുദ്ദസിര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിരലുകളും മുന്കൈയിന്‍റെ ഭാഗമാണ്. മുന്കൈയിന്‍റെ പള്ള എന്നതു കൊണ്ടുദ്ദേശിക്കുന്നത് രണ്ടു കൈ പത്തികളുടെയും ഉള്‍ഭാഗം ചേര്‍ത്തു വെച്ചാല്‍ പരസ്പരം സ്പര്‍ശിക്കുന്ന ഭാഗങ്ങളെ പള്ള എന്നു പറയും ആ ഭാഗം കൊണ്ട് ഗുഹ്യസ്ഥാനം സ്പര്‍ശിക്കലോടെ വുദൂ മുറിയുന്നതാണ്. അഥവാ വിരലുകളുടെ ഉള്‍ഭാഗം കൊണ്ടുള്ള സ്പര്‍ശം വുദൂ മുറിയിക്കുന്നത് തന്നെ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter