മാസ മുറ തെറ്റി 10 ദിവസത്തിന്റെ വ്യത്യാസത്തില്‍ ഹയ്ള് സംഭവിക്കുമോ?? അതല്ല അത് ഇസ്തിഹാളത് ആണോ ???

ചോദ്യകർത്താവ്

മുദ്ദസ്സിര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആര്‍ത്തവത്തിന്‍റെ ചുരുങ്ങിയ സമയം ഒരു ദിവസവും പരമാവധി സമയം പതിനഞ്ചു ദിവസവും. അതുപോലെ രണ്ടു ആര്‍ത്തവത്തിനിടയിലെ ശുദ്ധിയുടെ കാലം ചുരുങ്ങിയത് പതിനഞ്ച് ദിവസമാണ്. ആര്‍ത്തവം തുടങ്ങി പതിനഞ്ചു ദിവസത്തിനുള്ളില്‍ വീണ്ടും രക്തം കാണുകയാണെങ്കില്‍ ആദ്യ ആര്‍ത്തവത്തിന്‍റെ തുടര്‍ച്ചയായി കാണണം. ഇനി ആര്‍ത്തവം തുടങ്ങി പതിനഞ്ചു ദിവസം കഴിഞ്ഞ് ആര്‍ത്തവം നിലച്ച് പതിനഞ്ചു ദിവസം കഴിയുന്നതിനു മുമ്പും കാണുന്ന രക്തം ഇസ്തിഹാളതായി കാണണം. സ്ഥിരമായി ഇസ്തിഹാളത് ഉള്ളവര്‍ക്ക് ഇത് ബാധകമല്ല. അവര്‍ അവരുടെ പതിവ് അനുസരിച്ച് നീങ്ങണം. സമാനമായ ചോദ്യത്തുനു മുമ്പ് നല്‍കിയ ഉത്തരം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter