പൊട്ട് വെച്ചോ , സ്വാമിയുടെ വേഷം ധരിച്ചോ ഒരു മുസ്ലിം നാടകത്തിലോ സിനിമയിലോ അഭിനയിച്ചാൽ മുർതദ്ദാവുമൊ ?

ചോദ്യകർത്താവ്

അബ്ദുല്ല്‍ അസീസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

കുഫ്ഫാറുകളുടെ പ്രത്യേക അടയാളങ്ങളായ വേഷം ധരിച്ച് അവരുടെ ആരാധനാലയങ്ങളിലേക്കു പോയാല്‍ അത് ഇസ്‍ലാമില്‍ നിന്ന് പുറത്തു പോകുന്ന കാര്യമാണ്. എന്നാല്‍ വേഷം ധരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ, പക്ഷേ, കുഫ്ഫാറുകളുടെ ആരാധനാലയങ്ങളിലേക്ക് പോയിട്ടില്ല. അല്ലെങ്കില്‍ അവരുടെ വേഷം ധരിക്കാതെ അവരുടെ ആരാധനാലയങ്ങളിലേക്കു പോയി. എങ്കില്‍ അവിടെ റിദ്ദത്ത് വരുന്നില്ല.

മാത്രമല്ല, അഭിനയത്തിലുണ്ടാകുന്ന വേഷം കെട്ടല്‍ ആ മതത്തോടും വിശ്വാസത്തോടോ ഉള്ള ആഗ്രഹം നിമിത്തമല്ലാത്തതിനാല്‍ അത് മത ഭ്രഷ്ടിന്‍റെ പരിതിയില്‍ വരില്ലെന്ന അഭിപ്രായമാണ് കൂടുതല്‍ ന്യായമുള്ളത്.

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

 

ASK YOUR QUESTION

Voting Poll

Get Newsletter