ദുആയില്‍ അല്ലാഹുവിന്റെ മഹത്വത്തെ കുറിച്ച വാഴ്തുമ്പോഴും നമ്മുടെ ബലഹീനതയെ കുറിച്ചുമൊക്കെ പരാമര്ഷിക്കുമ്പോഴും പൊതുവെ എല്ലാരും ആമീന്‍ എന്നാണു പറയാറുള്ളത്.. ഇത് ശെരിയാണോ..? ആമീന്‍ എന്നാല്‍ സ്വീകരിക്കണേ എന്നല്ലേ അര്‍ഥം വരുന്നത് ..?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അല്ലാഹുവിന്‍റെ മഹത്വങ്ങള്‍ പ്രകീര്‍ത്തിക്കുന്നതും നമ്മുടെ ബലഹീനതകള്‍ എടുത്തു പറയുന്നതും ദുആയുടെ ഭാഗം തന്നെയാണ്. അതു കൊണ്ട് ഉദ്ദേശിക്കുന്നത് ഇത്രയധികം മഹാനായ അല്ലാഹുവിന്‍റെ അനുഗ്രഹം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇത്രയധികം ബലഹീനരായ ഞങ്ങള്‍ നിന്‍റെ റഹ്‍മത് വളരെയധികം ആവശ്യമുള്ളവരാണ്. അതു കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കണേ. ബഹുമാനപ്പെട്ട അയ്യൂബ്(അ)മിന്‍റെ ((എന്‍റെ നാഥാ, എനിക്കു പ്രയാസം അനുഭവപ്പെടുന്നു. നീ കരുണചെയ്യുന്നവരില്‍ ഏറ്റവും കരുണ ചെയ്യുന്നവനാണല്ലോ.)) എന്ന ദുആയിലും യൂനുസ് നബി(അ)മിന്‍റെ ((അല്ലേഹുവേ നീയല്ലാതെ ഒരു ഇലാഹ് ഇല്ല. നീ എത്ര പരിശുദ്ധന്‍. ഞാന്‍ തീര്‍ച്ചയായും അക്രമികളിലായിപ്പോയി.)) എന്ന ദുആയിലും അല്ലാഹുവിനെ പ്രകീര്‍ത്തിക്കലും സ്വന്തം ബലഹീനത എടുത്തു പറയലുമാണല്ലോ. അല്ഹംദുലില്ലാഹ് എന്നത് ഏറ്റവും ശ്രേഷ്ടമായ ദുആ ആണെന്ന് റസൂല്(സ) പഠിപ്പിച്ചിട്ടുമുണ്ടല്ലോ. അതിനാല്‍ അവക്കു ആമീന്‍ ചൊല്ലുന്നതില്‍ വിരോധമില്ല. പക്ഷേ, ഇമാം നിസ്കാരത്തില്‍ ഖുനൂത് ഓതുമ്പോള്‍ അതിലെ സനാഇന്‍റെ ഭാഗത്ത് മഅ്മൂമിന് കൂടെ ഓതലാണ് സുന്നത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter