ഷാഫി മദ്ഹബിലുള്ള പുരുഷനും ഹനഫി സ്ത്രീയും തമ്മില്‍ വിവാഹിതരായാല്‍ രണ്ടാളും ഒരു മദ്ഹബ് സ്വീകരിച്ചാല്‍ മതിയോ ?

ചോദ്യകർത്താവ്

ബശീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിവാഹം ശരിയാകണമെങ്കില്‍ രണ്ടു ഇണകളും ഒരേ മദ്ഹബുകാരാവണമെന്നില്ല. വ്യത്യസ്ത മദ്ഹബുകള്‍ പിന്തുടരുന്നവര്‍ പരസ്പരം വിവാഹിതരായാല്‍ അവര്‍ പിന്തുടര്‍ന്നു പോന്നിരുന്ന വ്യത്യസ്ത മദ്ഹബുകളായി തുടരാം. ഏതെങ്കിലും ഒരു ഇണയുടെ മദ്ഹബിലേക്ക് മാറാം. അവരണ്ടുമല്ലാത്ത മറ്റൊരു മദ്ഹബും സ്വീകരിക്കാം. എല്ലാം അനുവദനീയമാണ്.  ചെറുപ്പം മുതലേ നാം അനുവര്‍ത്തിച്ചുവരുന്ന ആരാധനകളും അനുഷ്ടാനങ്ങളും ഒരു മദ്ഹബനുസരിച്ച് പ്രവര്‍ത്തിച്ചു പോരുന്നവര്‍ക്ക് ആ മദ്ഹബിലെ വിധികളും രീതികളും നിബന്ധനകളും നന്നായി വശമുണ്ടാകും. മറ്റൊരു മദ്ഹബിലേക്ക് മാറുമ്പോള്‍ രണ്ടാമത്തെ മദ്ഹബിലെ വിധികളും രീതികളും വ്യക്തമായി പഠിക്കേണ്ടതായി വരും. അത്തരം അറിവല്ലായ്മ ഇബാദത്തുകളുടെ സാധുതയെ ബാധിക്കാന്‍ സാധ്യത കൂടുതലായതിനാല്‍ സാധാരണക്കാരയവര്‍ അവര്‍ ചെറുപ്പം മുതലേ ഏത് മദ്ഹബ് പിന്തുടര്‍ന്നാണോ വളര്‍ന്നു വന്നത് അതേ മദ്ഹബ് തന്നെ തുടരലാണ് ഉത്തമം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter