ചിലയാളുകള്‍ ഖുര്‍ആന്‍ നെറുകില്‍ വെക്കുന്നതും ചുംബിക്കുന്നതും നെഞ്ചത്ത് വെക്കുന്നതും കാണാറുണ്ട് ഇതിന്റെ വിധി എന്താണ്?
ചോദ്യകർത്താവ്
ഉമര്‍ മഞ്ഞമ്പ്ര
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
മുസ്വഹഫിനോടുള്ള ബഹുമാനവും സ്നേഹവും കാരണമായി അതിനെ ചുംബിക്കുന്നതും നെഞ്ചോടു ചേര്‍ത്തു വെക്കുന്നതും പുണ്യമാണ്. ബഹുമാനപെട്ട ഇക്‍രിമ (റ) മുസ്വഹഫ് ചുംബിക്കാറുണ്ടായിരുന്നുവെന്ന് ഇമാം നവവി (റ) തിബ്‍യാനില്‍ വിവരിച്ചിട്ടുണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.